🔘 ദഹനപ്രശ്നങ്ങൾ ആയ ഗ്യാസ് , വയറുവീക്കം ഇവയ്ക്കു അല്പം ഓറഞ്ച് നീരിൽ തുല്യ അളവിൽ ഇഞ്ചി നീരും ചേർത്ത് രാവിലെ ആഹാരത്തിനു ശേഷം ഉപയോഗിച്ചാൽ
വളരെ വേഗം ശമനം ലഭിക്കുന്നത് ആണ് .
🔘 ഛർദി , ഓക്കാനം പോലുള്ള അവസ്ഥകളിൽ കരിക്കിൻ വെള്ളത്തോടൊപ്പം അല്പം ഓറഞ്ച് നീര് ചേർത്ത് കുടിക്കാവുന്നതാണ്.
🔘 ജലദോഷം , തലവേദന , പനി പോലുള്ളവയ്ക് ഓറഞ്ച് ജ്യൂസ് കുടിയ്ക്കാവുന്നതാണ്.
🔘 ഓറഞ്ച് തൊലി ഉണക്കിപൊടിച്ചതും അല്പം പാലും ചേർത്ത് മുഖത്തു തേച്ചുപിടിപ്പിച് 20 മിനിറ്റിനു ശേഷം കഴുകിക്കളഞ്ഞാൽ മുഖത്തു സൂര്യപ്രകാശം കൊണ്ട് ഉണ്ടാകുന്ന കറുത്ത പാടുകളും പുള്ളിക്കുത്തുകളും വളരെ
പെട്ടെന്ന് മാഞ്ഞുപോകുന്നതാണ് .
🔘 മുഖത്തു നല്ല തിളക്കവും നിറവും കിട്ടാൻ ഓറഞ്ച്നീ രിൽ അല്പം തേൻ ചേർത്ത് പുരട്ടി ഉണങ്ങുമ്പോൾ കഴുകി കളഞ്ഞാൽ മതി .