മഞ്ഞുകാലം എന്നാൽ സൗന്ദര്യം കുറയും കാലം എന്നാണ് സുന്ദരികൾ പറയുന്നത്. വരണ്ട ചർമം ഉള്ളവർ വളരെ ശ്രദ്ധിക്കണം. വരണ്ട ചർമം മാറാൻ വീട്ടിൽ തന്നെ ചില പൊടികൈകൾ പരീക്ഷിക്കാവുന്നതാണ്.

പാൽപ്പാട ശരീരം മുഴുവൻ പുരട്ടി 10 മിനുട്ട് കഴിഞ്ഞ് തരിയുള്ള അരിപ്പൊടി ഉപയോഗിച്ച് സ്ക്രബ് ചെയ്ത് 15 മിനുട്ടിന് ശേഷം കഴുകിക്കളയുക.

വരണ്ട ചർമം ഉള്ളവർ ദിവസവും എണ്ണ തേച്ച് കുളിക്കുന്നത് വളരെ നല്ലതാണ്.

തേങ്ങാപ്പാലിൽ അല്പം കസ്തൂരി മഞ്ഞൾ ചേർത്ത് മുഖത്ത് പുരട്ടി ഉണങ്ങാൻ തുടങ്ങുമ്പോൾ കഴുകിക്കളയുക.

ഗോതമ്പ് പൊടി, ഓറഞ്ച് നീര് ,കടലമാവ് ഇവയെല്ലാം പാലിൽ ചേർത്ത് നന്നായി യോജിപ്പിച്ച് കുഴമ്പ് രൂപത്തിലാക്കുക.ഇത് മുഖത്ത് ഇടുക.15 മിനുട്ട് കഴിഞ്ഞ് കഴുകിക്കളയാം.

തൈരും അല്പം നാരങ്ങ നീരും ചേർത്ത് യോജിപ്പിച്ച് മുഖത്ത് തേച്ച് 15 മിനുട്ട് കഴിഞ്ഞ് കഴുകി കളഞ്ഞാലും വരണ്ട ചർമം മാറുന്നതാണ്.