🔘കല്ലുപ്പ് ഇട്ട് തിളപ്പിച്ച വെള്ളം ചെറു ചൂടിൽ അൽപ സമയം വായിൽ കവിൾ കൊള്ളുന്നത് നല്ലതാണ്.
🔘പല്ല് വേദന ഉള്ളപ്പോൾ വേദന ഉള്ള ഭാഗത്ത് കവിളിൽ ഐസ് ക്യൂബ് കൊണ്ട് മസാജ് ചെയ്യുന്നത് വളരെ പെട്ടെന്ന് വേദന മാറ്റാൻ സഹായിക്കും.
🔘പല്ല് വേദന മാറാൻ വെളുത്തുള്ളി ചതച്ച് വേദനയുള്ള പല്ലിൽ വെയ്ക്കുക അല്ലെങ്കിൽ വെളുത്തുള്ളി പേസ്റ്റ് ആക്കിയത് വേദന ഉള്ള പല്ലിൽ തേയ്ക്കുക.
🔘പല്ല് വേദന ഉള്ളപ്പോൾ ഗ്രാമ്പൂ ചതച്ച് വെച്ചാലും വളരെ പെട്ടെന്ന് വേദന മാറും.
🔘 പേരയില ഇട്ട് തിളപ്പിച്ച വെള്ളം കൊണ്ട് വായിൽ കവിൾ കൊള്ളുന്നതും പല്ല് വേദന മാറാൻ വളരെ നല്ലതാണ്.