നിരവധി ഔഷധ ഗുണങ്ങൾ നിറഞ്ഞ ഒന്നാണ് പേരയില എന്നാണ് നമുക്കെല്ലാം അറിയാം. പേരയില ഇട്ട് തിളപ്പിച്ച വെള്ളം കൊണ്ട് നമ്മുടെ ആരോഗ്യം സംരക്ഷിക്കാം. പേരയില ആരോഗ്യ കാര്യത്തിലും സൗന്ദര്യ സംരക്ഷണ കാര്യത്തിലും ഒരുപോലെ ഫലപ്രദം ആണ്.
രക്തചന്ദനം ഉപയോഗിച്ചു എങ്ങനെ മുഖ സൗന്ദര്യം വർദ്ധിപ്പിക്കാം
* രക്തചന്ദനം അരച്ച് എടുക്കുക. ഇതിലേക്ക് അൽപം തേൻ ചേർത്ത് യോജിപ്പിക്കുക. ഇത് മുഖത്ത് തേച്ച് ഉണങ്ങുമ്പോൾ കഴുകി കളയുക. കറുത്ത പാടുകൾ അകറ്റാൻ ഏറ്റവും നല്ല മാർഗം ആണ്.
* രക്തചന്ദനം അരച്ച് എടുക്കുക.ഇതിൽ അൽപം നാരങ്ങ നീര് ചേർത്ത് ഇളക്കുക. ഇത് മുഖത്ത് പുരട്ടി 10 മിനുട്ട് കഴിഞ്ഞ് കഴുകിക്കളയാം.ഇത് ചർമത്തിലെ എണ്ണമയം നീക്കാൻ സഹായിക്കും.
* രക്തചന്ദനം അരച്ച് എടുക്കുക.ഇതിലേക്ക് അൽപം തക്കാളി നീര് ചേർത്ത് ഇളക്കുക.ഇത് മുഖത്ത് പുരട്ടി ഉണങ്ങുമ്പോൾ കഴുകിക്കളയാം.ഇത് മുഖക്കുരു മാറാൻ സഹായിക്കും.
* രക്തചന്ദനം അരച്ച് എടുക്കുക.ഇതിലേക്ക് അൽപം കറ്റാർവാഴ നീര് ചേർത്ത് ഇളക്കുക.ഇത് മുഖത്ത് പുരട്ടി ഉണങ്ങാൻ തുടങ്ങും മുൻപ് കഴുകി കളയുക .മുഖത്തിൻ്റെ ചുളിവുകൾ മാറാൻ ഏറ്റവും നല്ല മാർഗം ആണിത്.
* രക്തചന്ദനം അരച്ച് എടുക്കുക. ഇതിൽ അൽപം പാൽ ചേർത്ത് ഇളക്കുക.ഇത് കണ്ണിനു ചുറ്റും പുരട്ടി 15 മിനുട്ട് കഴിഞ്ഞ് കഴുകി കളഞ്ഞാൽ കണ്ണിനു ചുറ്റും ഉള്ള കറുപ്പ് നിറം മാറുന്നതാണ്
തേനും അൽപ്പം നുറുങ്ങു വിദ്യകളും
🔘 തേനും തുല്യ അളവിൽ പാലും ചേർത്ത് മുഖത്ത് തേച്ച് 20 മിനിറ്റിനു ശേഷം കഴുകി കളഞ്ഞാൽ മുഖത്തിന് നല്ല തിളക്കവും ഭംഗിയും ലഭിക്കും.
🔘 തേനും അല്പം നാരങ്ങ നീരും യോജിപ്പിച്ച് മുഖത്ത് പുരട്ടി 10 മിനുട്ട് കഴിഞ്ഞ് കഴുകി കളഞ്ഞാൽ കറുത്ത പാടുകൾ മാറുന്നതാണ്. ഇത് ആഴ്ചയിൽ ഒരിക്കൽ ചെയ്യാവുന്നതാണ്.
🔘 തേനും അല്പം പാൽപ്പാടയും ഒരുമിച്ച് യോജിപ്പിച്ച് മുഖത്ത് പുരട്ടി 15 മിനുട്ടിന് ശേഷം കഴുകി കളഞ്ഞാൽ മുഖത്ത് ഉണ്ടാകുന്ന ചുളിവുകൾ മാറുന്നതാണ്.
🔘 രക്തചന്ദനം അരച്ച് എടുക്കുക . ഇതിൽ അൽപം തേൻ കൂടി ചേർത്ത് ഇളക്കി യോജപ്പിക്കുക. ഇത് കണ്ണിനു ചുറ്റും പുരട്ടി 20 മിനിറ്റിനു ശേഷം കഴുകി കളഞ്ഞാൽ കണ്ണിനു ചുറ്റും ഉള്ള കറുപ്പ് നിറം മാറുന്നതാണ്.
🔘 ബദാം നന്നായി കുതിർത്ത് അരച്ചെടുക്കുക. ഇതിലേക്ക് തേൻ കൂടി ചേർത്ത് ഇളക്കുക. ഇത് മുഖത്ത് പുരട്ടി ഉണങ്ങുമ്പോൾ ക ഴുകി കളയുക. ദിവസവും ഇത് ചെയ്താൽ മുഖത്തിന് നല്ല വെളുപ്പ് നിറം കിട്ടുന്നത് ആണ്.