breakfast-gb682274f1_1920

ചർമം നല്ല തിളക്കത്തോടെയും ആരോഗ്യം നിറഞ്ഞതായും എന്നും നിലനിർത്താൻ ആഹാരത്തിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

ചർമം നല്ല തിളക്കത്തോടെയും ആരോഗ്യം നിറഞ്ഞതായും എന്നും നിലനിൽക്കണം എങ്കിൽ സ്ഥിരമായി ആഹാരത്തിൽ എന്തൊക്കെ ഉൾപ്പെടുത്തി കഴിക്കണം എന്ന് നോക്കാം.

മുഖവും ശരീരവും ഏറ്റവും ഭംഗിയായി നിലനിർത്താൻ

മുഖവും ശരീരവും ഏറ്റവും ഭംഗി ഉള്ളതായി ഇരിക്കാൻ ആഗ്രഹിക്കാത്ത ആരും ഉണ്ടാകാൻ സാധ്യത ഇല്ല. ചർമത്തിൽ നാം കൊടുക്കുന്ന പരിചരണം ആണ് സൗന്ദര്യവും നിറവും കൂട്ടാൻ നമ്മെ ഏറ്റവും കൂടുതൽ സഹായിക്കുന്നത്. വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന മികച്ച ചർമ പരിപാലന രീതികൾ ഒന്ന് പരിചയപ്പെടാം 

🔘

ആർക്കും അറിയാത്ത കറിവേപ്പിന്റെ രഹസ്യം

കറിവേപ്പില അറിയാത്ത ആളുകൾ വിരളമായിരിക്കും. കറിവേപ്പില മലയാളികൾക്ക് ആഹാരം പാകം ചെയ്യുമ്പോൾ ഒഴിവാക്കാൻ പറ്റാത്ത ഒന്നാണ്. ഒരു വീട്ടിൽ ഒരു കറിവേപ്പില എങ്കിലും ഇല്ലാത്തവരും അപൂർവം ആയിരിക്കും. കറിവേപ്പില കറികളിൽ മാത്രമല്ല സൗന്ദര്യം നിലനിർത്താനും രോഗങ്ങൾക്കും എല്ലാം ഔഷധമായി ഉപയോഗിക്കാവുന്നത് ആണ്.

🔘 കറിവേപ്പില ഇട്ട് തിളപ്പിച്ച വെള്ളം തണുത്ത ശേഷം തലമുടി കഴുകിയാൽ താരൻ മാറും.

🔘 കറിവേപ്പില അരച്ച് അതിലേക് അല്പം മോരും ചേർത്ത് കഴിച്ചാൽ അതിസാരം , ഛർദി പോലുള്ളവ മാറുന്നത് ആണ്.

🔘 കറിവേപ്പിലയും മൈലാഞ്ചി ഇലയും തുല്യമായി എടുത്ത് എണ്ണ കാച്ചി മുടിയിൽ പുരട്ടുക. അകാലനര മാറാൻ ഏറ്റവും നല്ലതാണ്.

🔘 ഒരു തണ്ട് കറിവേപ്പില രാവിലെ വെറും വയറ്റിൽ കഴിച്ചാൽ അമിതഭാരം കുറയും.

🔘 കറിവേപ്പിലയും പച്ചമഞ്ഞളും അരച്ചെടുത്ത് ഒരു ചെറിയ ഉരുള രാവിലെ വെറും വയറ്റിൽ കഴിച്ചാൽ അലർജി മാറികിട്ടുന്നതാണ്.

Facebook
Twitter
LinkedIn
Pinterest
WhatsApp

Kerala Foodie

Kerala foodie

കറികൾക്ക് ഗ്രേവി തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

ചപ്പാത്തി , പൊറോട്ട, ദോശ, ചോറ് എന്തുമാകട്ടെ അതിനൊപ്പം ഗ്രേവിയുള്ള കറികൾ അത്യാവശ്യമാണ്. ഗ്രേവി കൃത്യമായി തയ്യാറാക്കിയാൽ മാത്രമേ ശരിയായ രുചിയും മണവും കളറും കറികൾക്ക് ലഭിക്കുകയുള്ളൂ.

ബനാന കോക്കനട്ട് ബോൾസ്

നല്ല രുചി നിറഞ്ഞതും വൈകുന്നേരം ചായയ്ക് ഒപ്പം കഴിക്കവുന്നതും പെട്ടെന്ന് തയ്യാറാക്കാൻ സാധിക്കുന്നതും ആണ് ഈ സ്നാക്സ്.

മിക്സഡ് മെഴുക്കുപുരട്ടി | recipe

പലതരം മെഴുക്കുപുരട്ടി നമ്മൾക്ക് പരിചയം ഉണ്ട്. വളരെ പെട്ടെന്ന് തയ്യാറാക്കാൻ പറ്റുന്ന ഒരു മിക്സഡ് മെഴുക്കുപുരട്ടി ആണിത്. വളരെ സ്വാദ് നിറഞ്ഞ ഒന്നാണിത്.

അരിപ്പത്തിരി | recipe

ബ്രേക്ക്ഫാസ്റ്റ് ആയും ഡിന്നർ ആയും കഴിക്കാൻ പറ്റുന്ന ഒന്നാണ് അരിപ്പത്തിരി.
വളരെ പെട്ടെന്ന് തയ്യാറാക്കാൻ പറ്റും.

 Reasons Why You Should Feed Your Baby Organic Baby Food

Are you a new parent? If you are, you may be looking for safe and healthy foods to feed your baby. When doing so, you will find that you have a small number of options. Unfortunately, a large number of baby foods currently on the market cannot be considered completely natural. If this causes you concern, you may want to take the time to examine organic baby food.

How to Deal With Grief

Grief is the normal response of sorrow, emotion, and confusion that comes from losing someone or something important to you. It is a natural part of life. Grief is a typical reaction to death, divorce, job loss, a move away from family and friends, or loss of good health due to illness.

ചീര പരിപ്പ് കറി | RECIPE

പ്രോട്ടീൻ, അയൺ ഗുണങ്ങൾ ഒന്നിച്ച് ചേർന്ന ഒരു കറി ആണിത്. വളരെ കുറഞ്ഞ ചേരുവകൾ ചേർത്ത് പെട്ടെന്ന് നല്ല രുചിയോടെ തയ്യാറാക്കാൻ പറ്റുന്ന ഒരു നാടൻ കറി ആണിത്.
ആവശ്യമുള്ള ചേരുവകൾ

Diabetes Drink – 3 Sugar Free Drink Solutions

Don’t you just hate it when you ask for a sugar free drink in a restaurant and all they’ve got to offer is diet cola or water?

Or you’re offered a pure fruit juice – “Well, that’s sugar free – isn’t it?” No it isn’t – the sugar that occurs naturally in fruit juice is very high and that will play cricket with your blood sugar levels. But here are a few drinks you might like to try…

കുക്കുമ്പർ സലാഡ് | RECIPE

ആരോഗ്യം നിലനിർത്തുന്നതിൽ വലിയൊരു പങ്ക് സാലഡ്‌സിന് ഉണ്ട്. ശരിയായ ശരീര ഭാരം നിലനിർത്താൻ സാലഡ് ആഹാരത്തിൽ ഉൾപ്പെടുത്തിയാൽ മതി. നിറയെ നാരുകൾ അടങ്ങിയവ ആയതിനാൽ ശരിയായ ദഹനം സാധ്യമാക്കുന്നു. വളരെ പെട്ടെന്ന് തന്നെ തയ്യാറാക്കാൻ പറ്റുന്ന കുക്കുമ്പർ സാലഡ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ഓറഞ്ച് കഴിച്ചാൽ ലഭിക്കും ഈ ഗുണങ്ങൾ

വിറ്റാമിൻ സി  അടങ്ങിയതും എല്ലാവര്ക്കും പരിചയം ഉള്ളതുമായ ഒരു ഫ്രൂട്ട്
ആണ് ഓറഞ്ച്. ഓറഞ്ച് കഴിക്കുന്നതും ചർമത്തിനു പുറമെ പുരട്ടുന്നതും വളരെ
നല്ലതാണ്. എപ്പോഴും കടകളിൽ ലഭ്യം ആയ ഒരു ഫ്രൂട്ട് കൂടിയാണ് ഓറഞ്ച്. നിറയെ
പോഷകമൂല്യം ഉള്ള ഓറഞ്ച് എങ്ങനെ എല്ലാം നമ്മൾക് ഉപയോഗിക്കാം എന്ന്
നോക്കാം.

🔘 ദഹനപ്രശ്നങ്ങൾ ആയ ഗ്യാസ് , വയറുവീക്കം ഇവയ്ക്കു അല്പം ഓറഞ്ച് നീരിൽ തുല്യ അളവിൽ ഇഞ്ചി നീരും ചേർത്ത് രാവിലെ ആഹാരത്തിനു ശേഷം ഉപയോഗിച്ചാൽ
വളരെ വേഗം ശമനം ലഭിക്കുന്നത് ആണ് .

🔘 ഛർദി , ഓക്കാനം പോലുള്ള അവസ്ഥകളിൽ കരിക്കിൻ വെള്ളത്തോടൊപ്പം അല്പം ഓറഞ്ച് നീര് ചേർത്ത് കുടിക്കാവുന്നതാണ്.

🔘 ജലദോഷം , തലവേദന , പനി പോലുള്ളവയ്ക്  ഓറഞ്ച് ജ്യൂസ് കുടിയ്ക്കാവുന്നതാണ്.

🔘 ഓറഞ്ച് തൊലി ഉണക്കിപൊടിച്ചതും അല്പം പാലും ചേർത്ത് മുഖത്തു തേച്ചുപിടിപ്പിച് 20 മിനിറ്റിനു ശേഷം കഴുകിക്കളഞ്ഞാൽ മുഖത്തു സൂര്യപ്രകാശം കൊണ്ട് ഉണ്ടാകുന്ന കറുത്ത പാടുകളും പുള്ളിക്കുത്തുകളും വളരെ
പെട്ടെന്ന് മാഞ്ഞുപോകുന്നതാണ് .

🔘  മുഖത്തു നല്ല തിളക്കവും നിറവും കിട്ടാൻ ഓറഞ്ച്നീ രിൽ അല്പം തേൻ ചേർത്ത് പുരട്ടി ഉണങ്ങുമ്പോൾ കഴുകി കളഞ്ഞാൽ മതി .

ഒരു ദിവസം എത്ര ആപ്പിള്‍ കഴിക്കാം ? 

എല്ലാവർക്കും ഇഷ്ടം ഉള്ളതും പരിചയം ഉള്ളതും കടകളിൽ ഏത് സീസണിലും ലഭ്യവും ആയ ഒരു ഫ്രൂട്ട് ആണ് ആപ്പിൾ.

ആപ്പിൾ കഴിച്ചാൽ ശരീരത്തിന് എന്തെല്ലാം ഗുണങ്ങൾ ഉണ്ടെന്ന് നോക്കാം.

🔘ശരീര ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് വളരെ നല്ലതാണ് ആപ്പിൾ കഴിക്കുന്നത്.

🔘 ദഹന സംബന്ധമായ അസുഖത്തെ ഇല്ലാതാക്കും.

🔘മലബന്ധം കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് ഏറ്റവും നല്ലതാണ് ആപ്പിൾ കഴിക്കുന്നത്.

🔘വിറ്റാമിൻ C, vitamin A ഇവ നന്നായി അടങ്ങിയ ഫ്രൂട്ട് ആയതിനാൽ ഹീമോഗ്ലോബിൻ കുറവുള്ളവർക്ക് ആപ്പിൾ കഴിച്ചാൽ മതി.

🔘 ശരീര സൗന്ദര്യം മെച്ചപ്പെടാൻ ആഗ്രഹിക്കുന്നവർക്ക് ആപ്പിൾ വളരെ നല്ലതാണ്.

🔘പല്ലുകൾക്ക് നല്ല തിളക്കം കിട്ടാൻ ആപ്പിൾ കഴിക്കുന്നതിലൂടെ സാധിക്കും.

   ദിവസവും ഒരു ആപ്പിൾ കഴിച്ചാൽ ഡോക്ടർനെ ഒഴിവാക്കാം എന്ന് പറയും പോലെ തന്നെ ഒരു ദിവസം ഒരു ആപ്പിൾ മാത്രം കഴിക്കാൻ ശ്രദ്ധിക്കുക. കൂടുതൽ അളവിൽ കഴിക്കുമ്പോൾ ഗുണം കൂടുതൽ ലഭിക്കില്ല എന്ന് മാത്രം അല്ല ദോഷം വരുത്തുകയും ചെയ്യും.

രക്തചന്ദനം ഉപയോഗിച്ചു എങ്ങനെ മുഖ സൗന്ദര്യം വർദ്ധിപ്പിക്കാം

* രക്തചന്ദനം അരച്ച് എടുക്കുക. ഇതിലേക്ക് അൽപം തേൻ ചേർത്ത് യോജിപ്പിക്കുക. ഇത് മുഖത്ത് തേച്ച് ഉണങ്ങുമ്പോൾ കഴുകി കളയുക. കറുത്ത പാടുകൾ അകറ്റാൻ ഏറ്റവും നല്ല മാർഗം ആണ്.

* രക്തചന്ദനം അരച്ച് എടുക്കുക.ഇതിൽ അൽപം നാരങ്ങ നീര് ചേർത്ത് ഇളക്കുക. ഇത് മുഖത്ത് പുരട്ടി 10 മിനുട്ട് കഴിഞ്ഞ് കഴുകിക്കളയാം.ഇത് ചർമത്തിലെ എണ്ണമയം നീക്കാൻ സഹായിക്കും.

* രക്തചന്ദനം അരച്ച് എടുക്കുക.ഇതിലേക്ക് അൽപം തക്കാളി നീര് ചേർത്ത് ഇളക്കുക.ഇത് മുഖത്ത് പുരട്ടി ഉണങ്ങുമ്പോൾ കഴുകിക്കളയാം.ഇത് മുഖക്കുരു മാറാൻ സഹായിക്കും.

* രക്തചന്ദനം അരച്ച് എടുക്കുക.ഇതിലേക്ക് അൽപം കറ്റാർവാഴ നീര് ചേർത്ത് ഇളക്കുക.ഇത് മുഖത്ത് പുരട്ടി ഉണങ്ങാൻ തുടങ്ങും മുൻപ് കഴുകി കളയുക .മുഖത്തിൻ്റെ ചുളിവുകൾ മാറാൻ ഏറ്റവും നല്ല മാർഗം ആണിത്.

* രക്തചന്ദനം അരച്ച് എടുക്കുക. ഇതിൽ അൽപം പാൽ ചേർത്ത് ഇളക്കുക.ഇത് കണ്ണിനു ചുറ്റും പുരട്ടി 15 മിനുട്ട് കഴിഞ്ഞ് കഴുകി കളഞ്ഞാൽ കണ്ണിനു ചുറ്റും ഉള്ള കറുപ്പ് നിറം മാറുന്നതാണ്

7CF36961-13C1-4F52-8C01-5557D7DB82F3

പല്ല് വേദന മാറാൻ ഇങ്ങനെ ചെയ്തു നോക്കൂ

🔘കല്ലുപ്പ് ഇട്ട് തിളപ്പിച്ച വെള്ളം ചെറു ചൂടിൽ അൽപ സമയം വായിൽ കവിൾ കൊള്ളുന്നത് നല്ലതാണ്.

🔘പല്ല് വേദന ഉള്ളപ്പോൾ വേദന ഉള്ള ഭാഗത്ത് കവിളിൽ ഐസ് ക്യൂബ് കൊണ്ട് മസാജ് ചെയ്യുന്നത് വളരെ പെട്ടെന്ന് വേദന മാറ്റാൻ സഹായിക്കും.

🔘പല്ല് വേദന മാറാൻ വെളുത്തുള്ളി ചതച്ച് വേദനയുള്ള പല്ലിൽ വെയ്ക്കുക അല്ലെങ്കിൽ വെളുത്തുള്ളി പേസ്റ്റ് ആക്കിയത് വേദന ഉള്ള പല്ലിൽ തേയ്ക്കുക.

🔘പല്ല് വേദന ഉള്ളപ്പോൾ ഗ്രാമ്പൂ ചതച്ച് വെച്ചാലും വളരെ പെട്ടെന്ന് വേദന മാറും.

🔘 പേരയില ഇട്ട് തിളപ്പിച്ച വെള്ളം കൊണ്ട് വായിൽ കവിൾ കൊള്ളുന്നതും പല്ല് വേദന മാറാൻ വളരെ നല്ലതാണ്.

കുരുമുളകിന്റെ പ്രധാന ഉപയോഗങ്ങൾ അറിയൂ

ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്ന സുഗന്ധവ്യജ്ഞനം ആണ്
കുരുമുളക്. ഭക്ഷണം തയ്യാറാകുമ്പോഴും ഔഷധങ്ങൾ ഉണ്ടാകുമ്പോഴും എല്ലാം
കുരുമുളക് ഉപയോഗിക്കുന്നു. കുരുമുളകിന്റെ പ്രധാനപ്പെട്ട ചില  ഉപയോഗങ്ങൾ
മനസിലാക്കാം .

* ദഹന പ്രശ്നങ്ങൾ മാറാൻ
        കുരുമുളക്  പൊടിയിൽ അല്പം തേൻ ചേർത്തിളക്കി രാവിലെ ആഹാരത്തിനു
ശേഷം കഴിച്ചാൽ മതി .

ചുമ , തൊണ്ടവേദന എന്നിവ മാറാൻ –
           കുരുമുളക് പൊടിയിൽ അല്പം കൽക്കണ്ടം കുടി ചേർത്ത് കഴിച്ചാൽ മതി.

ശരീരഭാരം കുറയ്ക്കാൻ  –
        കുരുമുളക് ഇട്ടു തിളപ്പിച്ച വെള്ളം ദിവസത്തിൽ ഒരു പ്രാവശ്യം കുടിച്ചാൽ മതി.

കൃമിശല്യം മാറാൻ  –
           മോരിൽ അല്പം കുരുമുളക്പൊടി ചേർത്ത് കഴിച്ചാൽ കൃമിശല്യം മാറുന്നതാണ് .

3E91F722-9A92-4A53-9CF7-78E437A9B033

മഞ്ഞൾ ഒരു ചില്ലറക്കാരൻ അല്ല

ഭക്ഷണത്തിൽ ദിവസവും നിറത്തിനും രുചിക്കുമായി ചേർക്കുന്ന ഒരു സുഗന്ധ
വ്യഞ്ജനം ആണ് മഞ്ഞൾ.  മഞ്ഞളിൽ അടങ്ങിയിരിക്കുന്ന ‘കുർകുമിൻ ‘ എന്ന ഘടകം ആണ്
മഞ്ഞളിന് മഞ്ഞ നിറം നൽകുന്നത്.  ആയുർവേദ ഗ്രന്ഥങ്ങളിൽ ധാരാളമായി
മഞ്ഞളിന്റെ ഗുണങ്ങൾ വിശദീകരിച്ചിട്ടുണ്ട്. സൗന്ദര്യ വർധക വസ്തുക്കളിൽ
മിക്കവയിലും മഞ്ഞളിന്റെ ഒരു അംശം എങ്കിലും കാണാറുണ്ട് . എണ്ണകൾ ,
ക്രീമുകൾ ഇവയിലും വീട്ടിൽ തന്നെ തയ്യാറാക്കുന്ന മുഖലേപനങ്ങളിലും മഞ്ഞൾ
ചേർക്കാറുണ്ട്.

മഞ്ഞൾ ഒരു അണുനാശിനി കൂടിയാണ്– ചെറിയ മുറിവുകൾ ഉണ്ടായാൽ അവയിൽ അല്പം മഞ്ഞൾ പൊടി ഇട്ടാൽ ആ മുറിവുകൾ വളരെ
വേഗം ഉണങ്ങുന്നതായി കാണാറുണ്ട് . നമ്മുടെ ദൈനംദിന ജീവിതത്തിൽ
ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു ദിവ്യ ഔഷധം ആണ് മഞ്ഞൾ .

ചര്മപ്രശ്നങ്ങൾ പരിഹരിക്കുന്നു – ചർമത്തിൽ കാണപ്പെടുന്ന കറുത്തപാടുകൾ ,
ചെറിയ തടിപ്പുകൾ , മുഖക്കുരുവിന്റെ പാടുകൾ ,സ്ട്രെച്ച് മാർക്കുകൾ
ഇവയൊക്കെ മാറുവാൻ ദിവസവും മഞ്ഞൾ അരച്ചതിൽ അല്പം തേൻ  ചേർത്ത ചാലിച്ച്
പുരട്ടി 20 മിനിറ്റ് കഴിഞ്ഞു കഴുകിക്കളഞ്ഞാൽ മതി .

കുഴിനഖം മാറാൻ  – മിക്കവരെയും അലട്ടുന്ന ഒരു പ്രശ്നം ആണ് കുഴിനഖം . അതിനുള്ള ഉത്തമ ഔഷധം
ആണ് തുല്യ അളവിൽ പച്ച മഞ്ഞളും മൈലാഞ്ചി ഇല അരച്ചതും ഒന്നിച്ച ചേർത്ത
ഇളക്കി നഖങ്ങളിൽ പുരട്ടി 30 മിനിറ്റിനു ശേഷം കഴുകി കളയുക .

ശരീരം ശുദ്ധീകരിക്കാൻ  – മാലിന്യങ്ങൾ നിറഞ്ഞ ശരീരം പെട്ടെന്ന് രോഗങ്ങൾ
വരാൻ കാരണമാകുന്നു. ശരീരം ശുദ്ധീകരിക്കുന്നതിൽ മഞ്ഞളിന് വലിയ പങ്കുണ്ട് .
ദിവസവും രാവിലെ ചെറു ചൂടുവെള്ളത്തിൽ ഒരു നുള്ളു മഞ്ഞൾപൊടി ചേർത്ത വെള്ളം
ഒരു ഗ്ലാസ് കുടിച്ചാൽ മതി .

മഞ്ഞൾ കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

                           മഞ്ഞളിലെ കുർകുമിൻ ശരീരത്തിന് ശരിയായ അളവിൽ
ലഭിക്കണം എങ്കിൽ ചില പദാർത്ഥങ്ങൾ കുടി ചേരണം. അത് ഏതൊക്കെയാണെന്ന്
നോക്കാം .

മഞ്ഞളും കുരുമുളകും – മഞ്ഞളിന് ഒപ്പം ഒരു നുള്ളു കുരുമുളക് പൊടി കൂടി
ചേർത്ത്  കഴിക്കുകയോ ആഹാരം പാകം ചെയ്യുമ്പോൾ ചേർക്കുകയോ ചെയ്താൽ മഞ്ഞളിൽ
അടങ്ങിയിരിക്കുന്ന കുർകുമിൻ  ശരിയായ അളവിൽ ലഭിക്കും .


മഞ്ഞളും പാലും – മഞ്ഞളിൽ അടങ്ങിയിരിക്കുന്ന കുർകുമിൻ കൊഴുപ്പ് അടങ്ങിയ
പദാർത്ഥങ്ങൾക്ക് ഒപ്പം ലയിക്കുന്നതാണ്. അതിനാൽ പാലിലും പാൽ
ഉത്പന്നങ്ങളിലും അല്പം മഞ്ഞൾ ചേർക്കാവുന്നതാണ്.

ദിവസവും മഞ്ഞൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്ന വിധം

  •       ആഹാരം പാകം ചെയ്യുമ്പോൾ കറികളിലും തോരൻ , മെഴുക്കുപുരുട്ടി ഇവയൊക്കെ തയ്യാറാക്കുമ്പോൾ  ഇവയിൽ അല്പം മഞ്ഞൾ പൊടി ചേർക്കുന്നതോടൊപ്പം ഒരു നുള്ളു കുരുമുളക് പൊടി കുടി ചേർത്തു ഉപയോഗിക്കാവുന്നതാണ്.
  •     രാത്രി കിടക്കും മുൻപ് ഒരു ഗ്ലാസ് പാലിൽ അല്പം മഞ്ഞൾ പൊടിയും ഒരു നുള്ളു കുരുമുളക് പൊടിയും ചേർത്തു ചെറുചൂടോടെ കുടിയ്ക്കാൻ ഉപയോഗിക്കാം.
  •     സൂപ്പുകൾ തയ്യാറാക്കുമ്പോൾ അതിൽ കുരുമുളക്പൊടിയ്ക് ഒപ്പം ഒരു നുള്ളു മഞ്ഞൾ പൊടി കൂടി  ചേർത്ത് ഉപയോഗിക്കാം.

സൗന്ദര്യ സംരക്ഷണ കാര്യങ്ങളിൽ പച്ചമഞ്ഞൾ  ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്. എന്നാൽ ആഹാരം തയ്യാറാക്കുമ്പോൾ ഉണങ്ങിയ മഞ്ഞൾ പൊടി
ഉപയോഗിക്കുന്നതാണ് നല്ലത്. പച്ചമഞ്ഞൾ വെയിലത്തു ഉണക്കി പൊടിച്ചു ഉപയോഗിക്കുന്നതിനേക്കാൾ  ഏറ്റവും നല്ലത് പഴയകാലം മുതൽ ചെയ്തുവരുന്ന
പച്ചമഞ്ഞൾ പുഴുങ്ങി എടുത്ത് വെയിലത്തു ഉണക്കി പൊടിച്ച ഉപയോഗിക്കുന്ന രീതി
തന്നെ ആണ് എന്ന് ഓർമിക്കുക.

3B9ADE8A-18A3-4548-A6CC-CC08348EF68A

ഇഞ്ചിയുടെ ആരോഗ്യ ഗുണങ്ങൾ ഇത്രയും കൂടുതലോ ? അറിയാം ഇഞ്ചിയുടെ പ്രധാനപ്പെട്ട ആരോഗ്യ ഗുണങ്ങൾ !

ഇഞ്ചിയുടെ അത്ഭുത ഗുണങ്ങൾ മിക്ക രോഗങ്ങൾക്കും കാരണം രോഗപ്രതിരോധ ശേഷി നഷ്ടപ്പെടുന്നതാണ് , ഇഞ്ചി രോഗ പ്രതിരോധ ശേഷിയെ വർദ്ധിപ്പിക്കാൻ സഹായിക്കും, അതു കൊണ്ട് തന്നെ ആയുർവേദ മരുന്നുകളുടെ കൂടെ ഒഴിച്ചു കൂടാൻ പറ്റാത്ത ഒരു ഔഷധമാണ് ഇഞ്ചി..

മണ്ണിനടിയിൽ വളരുന്ന സുഗന്ധദ്രവ്യവും ഔഷധവുമാണ് ഇഞ്ചി. Ginger എന്ന് ഇംഗ്ലിഷിൽ അറിയപ്പെടുന്ന ഇഞ്ചിയുടെ ശാസ്ത്രീയ നാമം സിൻജി ബർ ഒഫീസിനാലെ എന്നാണ്. ചൈനയിലാണ് ഇഞ്ചിയുടെ ഉത്ഭവം. പിന്നീട് ഇന്ത്യ, തെക്കു കിഴക്കു ഏഷ്യ , ഭക്ഷിണ ആഫ്രിക്ക എന്നിവിടങ്ങളിലാണ് വ്യാപകമായി ക്യഷി ചെയ്തു .ഇന്ന് ആഹാര പ്രദാർത്ഥങ്ങളിലും ഔഷധങ്ങളിലും ധാരാളമായി ഇഞ്ചി ഉപയോഗിക്കുന്നു.

ആഹാരം പാകം ചെയ്യുമ്പോൾ ഇഞ്ചി ഉപയോഗിക്കുന്നു, പ്രത്യേകിച്ച് മാംസ ആഹാരങ്ങൾ തയ്യാറാക്കാൻ ഇഞ്ചി ഉപയോഗിക്കുന്നു. ഇഞ്ചി സാധാരണ രീതിയിൽ രണ്ടു തരത്തിൽ ഉപയോഗിക്കാം. പച്ചയായി തന്നെ ഇഞ്ചി ആഹാരങ്ങളിൽ ചേർക്കാം. രണ്ടാമത് ഇഞ്ചി ഉണക്കിയെടുത്ത് ചുക്കായും ഉപയോഗിക്കുന്നു,.പായസങ്ങളിൽ ഉപയോഗിക്കുന്നത് ഇങ്ങനെ ഉള്ള ചുക്കുപൊടിയാണ്. ചുക്കു ചതച്ചെടുത്ത് ഉപയോഗിക്കുന്നതിനെക്കാൾ ഗുണം ചുക്ക് പൊടിയായി ഉപയോഗിക്കുമ്പോഴാണ്.

ഇഞ്ചിക്ക് ധാരാളം അത്ഭുത ഗുണങ്ങൾ ഉണ്ട്. ഏതു സമയത്തും  ലഭ്യമായ ഒരു ഔഷധമാണ് ഇഞ്ചി. ദഹനവുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾക്ക് നല്ലൊരു പരിഹാരമാണ് ആഹാരത്തിൽ ഇഞ്ചി ചേർത്തു ഉപയോഗിക്കുന്നത്. ആയുർവേദങ്ങളിൽ  ദഹന വ്യവസ്ഥയുമായി ബന്ധപ്പെട്ടുള്ള ഗ്യാസ് , അസിഡിറ്റി, എരിച്ചിൽ, പുകച്ചിൽ, വയറു വീർക്കൽ ഇതു പോലുള്ള അസുഖങ്ങൾക്കു ഉപയോഗിക്കുന്നു. മരുന്നുകളുടെ ചേർവകളിൽ ഒഴിച്ചു കൂടാൻ പറ്റാത്ത ഒരു ഔഷധമാണ് ഇഞ്ചി..

അമിതമായി ടെൻഷൻ കൊണ്ട് ബുദ്ധിമുട്ടന്നവർക്ക്  ദിവസവും ഭക്ഷണത്തിൽ അല്പ്പം ചേർക്കുന്നത് നല്ലതാണ്.. കറികൾ തയ്യാറാക്കുമ്പോൾ അതിൽ അൽപം ചേർത്താൽ മതിയാക്കും..പനി, ജലദോഷം, തുമ്മൽ – മഴക്കാലമായാൽ പനിയും ജലദോഷവും കൊണ്ട് വളരെയധികം ബുദ്ധിമുട്ടുവർ ആണ് മിക്കവരും അങ്ങനെയുള്ളവർക്കു ഇഞ്ചി ചേർന്നു തയ്യാറാക്കുന്ന ഇഞ്ചി ചായ  ginger tea . നല്ലതാണ്..

രോഗപ്രതിരോഗ ശേഷി വർദ ധിപ്പിക്കാൻ- മിക്ക രോഗക്കൾക്കും കാരണം രോഗപ്രതിരോധ ശേഷി നഷ്ടപ്പെടുമ്പോഴാണ്. ഇത് വർദ്ധിപ്പിക്കൻ ഇഞ്ചിക്കു കഴിയും. ദിവസവും ഭക്ഷണത്തിനു ശേഷം ഒരു ഗ്രാം  ഇഞ്ചി ചതച്ച് എടുത്ത നീരിൽ അല്പം തേൻ ചേർത്ത് കഴിച്ചാൽ നല്ലാതാണ്,..

സാധരണ തൊണ്ട വേദന വരുമ്പോൾ ഉപ്പിട്ട വെള്ളം ഗാർഗിൽ ചെയ്യുന്നതാണ് പതിവ്.. പക്ഷേ ഇഞ്ചി ഇട്ട് തിളപ്പിച്ച വെള്ളം കൊണ്ട് ഗാർഗിൽ ചെയ്യുകയാണെങ്കിൽ വളരെ പെട്ടെന്നു തന്നെ തെണ്ടവേദനയും അസസ്ഥതയും മാറി കിട്ടുന്നതാണ്..

എത്ര  അധികം  ഗുണങ്ങൾ ഉണ്ടെന്നു പറഞ്ഞാലും ഏതൊരു സാധനവും അമിതമായി ഉപയോഗിക്കുന്നത് ഗുണത്തേക്കാൾ ഏറെ  ദോഷം വരുത്തുന്നതാണ്,.. ഇഞ്ചി ദിവസവും കഴിക്കുന്നവർ ഒരു ഭിവസം ഒരു ഗ്രാം മുതൽ മൂന്നു ഗ്രാം വരെ  മാത്രമേ ഉപയോഗിക്കാവൂ…

വെറും വയറ്റിൽ ഇഞ്ചിയും നാരങ്ങ നീരും ചേർത്ത്  ചെറു ചൂട്ടു വെള്ളം കുടിക്കുന്ന പതിവ് പലർക്കും ഉണ്ട് ,ഇത് അസിസിറ്റി പോലുള്ള അസുഖങ്ങൾ വരുത്താൻ കാരണമായി തീരാൻ സാധ്യത കൂടുതലാണ്.. വല്ലപ്പോഴും ഒന്ന് ഉപയോഗിക്കുന്നതിന് തെറ്റില്ല.

അസിസിറ്റി, ദഹനപ്രശ്നങ്ങൾ ഇവയെക്കല്ലാം അത്യുത്തമം ആണ് ഇഞ്ചി എങ്കിലും വെറു വയറ്റിൽ ഉപയോഗിക്കുന്നതും അമിതമായ അളവിൻ ഉപയോഗിക്കുന്നതും അസിഡിറ്റി, അൾസർ പോലുള്ളവ രോഗങ്ങൾ വരാൻ സാധ്യതകൾ കൂടുതലാണ് .. മിതമായ അളവിലുള്ള ഉപയോഗം പെട്ടുന്ന വരുന്ന ചെറിയ അസുഖങ്ങൾ വരാതെയും രോഗപ്രതിരോധ ശേഷി വർദ്ധിക്കുയും ആരോഗ്യം ലഭിക്കുകയും ചെയ്യും.


ഇഞ്ചി ചായ തയ്യാറാക്കുന്ന വിധം:

ഒരു പാത്രത്തിൽ വെള്ളം വെയ്ക്കുക ,തിളക്കാൻ തുടങ്ങുമ്പോൾ ചതച്ചെടുത്ത  ഇഞ്ചി ഇതിലേക്കു ചേർക്കുക. തിളക്കാൻ തുടങ്ങു മ്പോൾ പാത്രം മൂടി മാറ്റി ആവശ്യമായ ചായ പൊടിയും  ചേർത്ത് , ചെറു തീയിൽ നാല് – അഞ്ച് മിനിറ്റ് തിളപ്പിച്ച് എടുക്കുക, ശേഷം ഇത് അരിച്ചെടുത്ത് ഉപയോഗിക്കാം. ഭക്ഷണത്തിനു ശേഷം ഇതു കുടിക്കുന്നതാണ് നല്ലത്.. മധുരം ചേർത്ത് ഉപയോഗിക്കാൻ പാടില്ല.. ഏതെങ്കിലും അധികമായ രുചി വേണമെങ്കിൽ അല്പം കറുവപ്പട്ട , പെരുംജീരകം, ഓറഞ്ച് തൊലി ഇവയിൽ ഏതെങ്കിലും അല്പം ചേർത്ത് ചായ തയ്യാറാക്കാം…