ഇഞ്ചിയുടെ അത്ഭുത ഗുണങ്ങൾ മിക്ക രോഗങ്ങൾക്കും കാരണം രോഗപ്രതിരോധ ശേഷി നഷ്ടപ്പെടുന്നതാണ് , ഇഞ്ചി രോഗ പ്രതിരോധ ശേഷിയെ വർദ്ധിപ്പിക്കാൻ സഹായിക്കും, അതു കൊണ്ട് തന്നെ ആയുർവേദ മരുന്നുകളുടെ കൂടെ ഒഴിച്ചു കൂടാൻ പറ്റാത്ത ഒരു ഔഷധമാണ് ഇഞ്ചി..
മണ്ണിനടിയിൽ വളരുന്ന സുഗന്ധദ്രവ്യവും ഔഷധവുമാണ് ഇഞ്ചി. Ginger എന്ന് ഇംഗ്ലിഷിൽ അറിയപ്പെടുന്ന ഇഞ്ചിയുടെ ശാസ്ത്രീയ നാമം സിൻജി ബർ ഒഫീസിനാലെ എന്നാണ്. ചൈനയിലാണ് ഇഞ്ചിയുടെ ഉത്ഭവം. പിന്നീട് ഇന്ത്യ, തെക്കു കിഴക്കു ഏഷ്യ , ഭക്ഷിണ ആഫ്രിക്ക എന്നിവിടങ്ങളിലാണ് വ്യാപകമായി ക്യഷി ചെയ്തു .ഇന്ന് ആഹാര പ്രദാർത്ഥങ്ങളിലും ഔഷധങ്ങളിലും ധാരാളമായി ഇഞ്ചി ഉപയോഗിക്കുന്നു.

ആഹാരം പാകം ചെയ്യുമ്പോൾ ഇഞ്ചി ഉപയോഗിക്കുന്നു, പ്രത്യേകിച്ച് മാംസ ആഹാരങ്ങൾ തയ്യാറാക്കാൻ ഇഞ്ചി ഉപയോഗിക്കുന്നു. ഇഞ്ചി സാധാരണ രീതിയിൽ രണ്ടു തരത്തിൽ ഉപയോഗിക്കാം. പച്ചയായി തന്നെ ഇഞ്ചി ആഹാരങ്ങളിൽ ചേർക്കാം. രണ്ടാമത് ഇഞ്ചി ഉണക്കിയെടുത്ത് ചുക്കായും ഉപയോഗിക്കുന്നു,.പായസങ്ങളിൽ ഉപയോഗിക്കുന്നത് ഇങ്ങനെ ഉള്ള ചുക്കുപൊടിയാണ്. ചുക്കു ചതച്ചെടുത്ത് ഉപയോഗിക്കുന്നതിനെക്കാൾ ഗുണം ചുക്ക് പൊടിയായി ഉപയോഗിക്കുമ്പോഴാണ്.
ഇഞ്ചിക്ക് ധാരാളം അത്ഭുത ഗുണങ്ങൾ ഉണ്ട്. ഏതു സമയത്തും ലഭ്യമായ ഒരു ഔഷധമാണ് ഇഞ്ചി. ദഹനവുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾക്ക് നല്ലൊരു പരിഹാരമാണ് ആഹാരത്തിൽ ഇഞ്ചി ചേർത്തു ഉപയോഗിക്കുന്നത്. ആയുർവേദങ്ങളിൽ ദഹന വ്യവസ്ഥയുമായി ബന്ധപ്പെട്ടുള്ള ഗ്യാസ് , അസിഡിറ്റി, എരിച്ചിൽ, പുകച്ചിൽ, വയറു വീർക്കൽ ഇതു പോലുള്ള അസുഖങ്ങൾക്കു ഉപയോഗിക്കുന്നു. മരുന്നുകളുടെ ചേർവകളിൽ ഒഴിച്ചു കൂടാൻ പറ്റാത്ത ഒരു ഔഷധമാണ് ഇഞ്ചി..



അമിതമായി ടെൻഷൻ കൊണ്ട് ബുദ്ധിമുട്ടന്നവർക്ക് ദിവസവും ഭക്ഷണത്തിൽ അല്പ്പം ചേർക്കുന്നത് നല്ലതാണ്.. കറികൾ തയ്യാറാക്കുമ്പോൾ അതിൽ അൽപം ചേർത്താൽ മതിയാക്കും..പനി, ജലദോഷം, തുമ്മൽ – മഴക്കാലമായാൽ പനിയും ജലദോഷവും കൊണ്ട് വളരെയധികം ബുദ്ധിമുട്ടുവർ ആണ് മിക്കവരും അങ്ങനെയുള്ളവർക്കു ഇഞ്ചി ചേർന്നു തയ്യാറാക്കുന്ന ഇഞ്ചി ചായ ginger tea . നല്ലതാണ്..

രോഗപ്രതിരോഗ ശേഷി വർദ ധിപ്പിക്കാൻ- മിക്ക രോഗക്കൾക്കും കാരണം രോഗപ്രതിരോധ ശേഷി നഷ്ടപ്പെടുമ്പോഴാണ്. ഇത് വർദ്ധിപ്പിക്കൻ ഇഞ്ചിക്കു കഴിയും. ദിവസവും ഭക്ഷണത്തിനു ശേഷം ഒരു ഗ്രാം ഇഞ്ചി ചതച്ച് എടുത്ത നീരിൽ അല്പം തേൻ ചേർത്ത് കഴിച്ചാൽ നല്ലാതാണ്,..
സാധരണ തൊണ്ട വേദന വരുമ്പോൾ ഉപ്പിട്ട വെള്ളം ഗാർഗിൽ ചെയ്യുന്നതാണ് പതിവ്.. പക്ഷേ ഇഞ്ചി ഇട്ട് തിളപ്പിച്ച വെള്ളം കൊണ്ട് ഗാർഗിൽ ചെയ്യുകയാണെങ്കിൽ വളരെ പെട്ടെന്നു തന്നെ തെണ്ടവേദനയും അസസ്ഥതയും മാറി കിട്ടുന്നതാണ്..
എത്ര അധികം ഗുണങ്ങൾ ഉണ്ടെന്നു പറഞ്ഞാലും ഏതൊരു സാധനവും അമിതമായി ഉപയോഗിക്കുന്നത് ഗുണത്തേക്കാൾ ഏറെ ദോഷം വരുത്തുന്നതാണ്,.. ഇഞ്ചി ദിവസവും കഴിക്കുന്നവർ ഒരു ഭിവസം ഒരു ഗ്രാം മുതൽ മൂന്നു ഗ്രാം വരെ മാത്രമേ ഉപയോഗിക്കാവൂ…


വെറും വയറ്റിൽ ഇഞ്ചിയും നാരങ്ങ നീരും ചേർത്ത് ചെറു ചൂട്ടു വെള്ളം കുടിക്കുന്ന പതിവ് പലർക്കും ഉണ്ട് ,ഇത് അസിസിറ്റി പോലുള്ള അസുഖങ്ങൾ വരുത്താൻ കാരണമായി തീരാൻ സാധ്യത കൂടുതലാണ്.. വല്ലപ്പോഴും ഒന്ന് ഉപയോഗിക്കുന്നതിന് തെറ്റില്ല.
അസിസിറ്റി, ദഹനപ്രശ്നങ്ങൾ ഇവയെക്കല്ലാം അത്യുത്തമം ആണ് ഇഞ്ചി എങ്കിലും വെറു വയറ്റിൽ ഉപയോഗിക്കുന്നതും അമിതമായ അളവിൻ ഉപയോഗിക്കുന്നതും അസിഡിറ്റി, അൾസർ പോലുള്ളവ രോഗങ്ങൾ വരാൻ സാധ്യതകൾ കൂടുതലാണ് .. മിതമായ അളവിലുള്ള ഉപയോഗം പെട്ടുന്ന വരുന്ന ചെറിയ അസുഖങ്ങൾ വരാതെയും രോഗപ്രതിരോധ ശേഷി വർദ്ധിക്കുയും ആരോഗ്യം ലഭിക്കുകയും ചെയ്യും.
ഇഞ്ചി ചായ തയ്യാറാക്കുന്ന വിധം:
ഒരു പാത്രത്തിൽ വെള്ളം വെയ്ക്കുക ,തിളക്കാൻ തുടങ്ങുമ്പോൾ ചതച്ചെടുത്ത ഇഞ്ചി ഇതിലേക്കു ചേർക്കുക. തിളക്കാൻ തുടങ്ങു മ്പോൾ പാത്രം മൂടി മാറ്റി ആവശ്യമായ ചായ പൊടിയും ചേർത്ത് , ചെറു തീയിൽ നാല് – അഞ്ച് മിനിറ്റ് തിളപ്പിച്ച് എടുക്കുക, ശേഷം ഇത് അരിച്ചെടുത്ത് ഉപയോഗിക്കാം. ഭക്ഷണത്തിനു ശേഷം ഇതു കുടിക്കുന്നതാണ് നല്ലത്.. മധുരം ചേർത്ത് ഉപയോഗിക്കാൻ പാടില്ല.. ഏതെങ്കിലും അധികമായ രുചി വേണമെങ്കിൽ അല്പം കറുവപ്പട്ട , പെരുംജീരകം, ഓറഞ്ച് തൊലി ഇവയിൽ ഏതെങ്കിലും അല്പം ചേർത്ത് ചായ തയ്യാറാക്കാം…