ചർമം നല്ല തിളക്കത്തോടെയും ആരോഗ്യം നിറഞ്ഞതായും എന്നും നിലനിൽക്കണം എങ്കിൽ സ്ഥിരമായി ആഹാരത്തിൽ എന്തൊക്കെ ഉൾപ്പെടുത്തി കഴിക്കണം എന്ന് നോക്കാം.
കുരുമുളകിന്റെ പ്രധാന ഉപയോഗങ്ങൾ അറിയൂ
ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്ന സുഗന്ധവ്യജ്ഞനം ആണ്
കുരുമുളക്. ഭക്ഷണം തയ്യാറാകുമ്പോഴും ഔഷധങ്ങൾ ഉണ്ടാകുമ്പോഴും എല്ലാം
കുരുമുളക് ഉപയോഗിക്കുന്നു. കുരുമുളകിന്റെ പ്രധാനപ്പെട്ട ചില ഉപയോഗങ്ങൾ
മനസിലാക്കാം .
* ദഹന പ്രശ്നങ്ങൾ മാറാൻ –
കുരുമുളക് പൊടിയിൽ അല്പം തേൻ ചേർത്തിളക്കി രാവിലെ ആഹാരത്തിനു
ശേഷം കഴിച്ചാൽ മതി .
* ചുമ , തൊണ്ടവേദന എന്നിവ മാറാൻ –
കുരുമുളക് പൊടിയിൽ അല്പം കൽക്കണ്ടം കുടി ചേർത്ത് കഴിച്ചാൽ മതി.
* ശരീരഭാരം കുറയ്ക്കാൻ –
കുരുമുളക് ഇട്ടു തിളപ്പിച്ച വെള്ളം ദിവസത്തിൽ ഒരു പ്രാവശ്യം കുടിച്ചാൽ മതി.
* കൃമിശല്യം മാറാൻ –
മോരിൽ അല്പം കുരുമുളക്പൊടി ചേർത്ത് കഴിച്ചാൽ കൃമിശല്യം മാറുന്നതാണ് .