നല്ല ചൂട് ചായ കുടിക്കാൻ ഇഷ്ടം ആണ് എല്ലാവർക്കും.വർഷങ്ങൾ ആയുള്ള നമ്മുടെ ദിനചര്യയുടെ ഭാഗം കൂടിയാണ് ചായ. തണുപ്പ് , വെയിൽ എന്ന് വേണ്ട പനി, തലവേദന, ശരീര വേദന തുടങ്ങിയ ചെറിയ രോഗങ്ങൾക്ക് വരെ മരുന്നായി ചായ കുടിക്കാൻ ഇഷ്ടം ഉള്ളവർ ആണ് മിക്കവരും.ചായയുടെ ഔഷധ ഗുണങ്ങൾ അറിയാതെ തന്നെ നമ്മുടെ സംസ്കാരത്തിൻ്റെ ഒരു ഭാഗം ആക്കി പണ്ടേ നമ്മൾ ചായയെ ബഹുമാനിക്കുന്നു.