തേനും അൽപ്പം നുറുങ്ങു വിദ്യകളും

🔘 തേനും തുല്യ അളവിൽ പാലും ചേർത്ത് മുഖത്ത് തേച്ച് 20 മിനിറ്റിനു ശേഷം കഴുകി കളഞ്ഞാൽ മുഖത്തിന് നല്ല തിളക്കവും ഭംഗിയും ലഭിക്കും.

🔘 തേനും അല്പം നാരങ്ങ നീരും യോജിപ്പിച്ച് മുഖത്ത് പുരട്ടി 10 മിനുട്ട് കഴിഞ്ഞ് കഴുകി കളഞ്ഞാൽ കറുത്ത പാടുകൾ മാറുന്നതാണ്. ഇത് ആഴ്ചയിൽ ഒരിക്കൽ ചെയ്യാവുന്നതാണ്.

🔘 തേനും അല്പം പാൽപ്പാടയും ഒരുമിച്ച് യോജിപ്പിച്ച് മുഖത്ത് പുരട്ടി 15 മിനുട്ടിന് ശേഷം കഴുകി കളഞ്ഞാൽ മുഖത്ത് ഉണ്ടാകുന്ന ചുളിവുകൾ മാറുന്നതാണ്.

🔘 രക്തചന്ദനം അരച്ച് എടുക്കുക . ഇതിൽ അൽപം തേൻ കൂടി ചേർത്ത് ഇളക്കി യോജപ്പിക്കുക. ഇത് കണ്ണിനു ചുറ്റും പുരട്ടി 20 മിനിറ്റിനു ശേഷം കഴുകി കളഞ്ഞാൽ കണ്ണിനു ചുറ്റും ഉള്ള കറുപ്പ് നിറം മാറുന്നതാണ്.

🔘 ബദാം നന്നായി കുതിർത്ത് അരച്ചെടുക്കുക. ഇതിലേക്ക് തേൻ കൂടി ചേർത്ത് ഇളക്കുക. ഇത് മുഖത്ത് പുരട്ടി ഉണങ്ങുമ്പോൾ ക ഴുകി കളയുക. ദിവസവും ഇത് ചെയ്താൽ മുഖത്തിന് നല്ല വെളുപ്പ് നിറം കിട്ടുന്നത് ആണ്.