FB_IMG_1539338269424.jpg

രുചികരമായ ചിക്കൻ ബിരിയാണി എളുപ്പത്തിൽ ഉണ്ടാക്കുന്ന വിധം / 15 Minute Instant Chicken biriyani

Recipe by : Minu Asheej

ചിക്കനുണ്ടോ വീട്ടിൽ… എങ്കിൽ വെറും 15 മിനിറ്റു കൊണ്ട് നമുക്ക് ഒരു അടിപൊളി ചിക്കൻ ബിരിയാണി ഉണ്ടാക്കിയാലോ?

പെട്ടെന്ന് എങ്ങനെ അടിപൊളി ചിക്കൻ ബിരിയാണി ഉണ്ടാക്കാം എന്നുള്ള വീഡിയോ കാണാൻ

YouTube

ചേരുവകൾ:

ജീര റൈസ് – 3 Cup (660 Gram)
ചിക്കൻ – 500 Gram
സവാള – 3 Nicely Sliced
തക്കാളി – 2 Sliced
ഇഞ്ചി,വെളുത്തുള്ളി, പച്ചമുളക് പേസ്റ്റ് – 2 Table Spoon
(ഇഞ്ചി – 12 ഇതൾ , ഇഞ്ചി – 1 Inch, പച്ചമുളക് – 4)
മഞ്ഞൾ പൊടി – 1 Tea Spoon
മുളക് പൊടി – 1 Tea Spoon
മല്ലി പൊടി – 1 Table Spoon
ചിക്കൻ മസാല – 1 Table Spoon
ഗരം മസാല – ½ Tea Spoon
ഗ്രാമ്പൂ – 4
പട്ട – ½ Inch
ഏലക്കായ – 3
ആവശ്യത്തിന് മല്ലി ചപ്പ്
ആവശ്യത്തിന് പുതിന
ആവശ്യത്തിന് നെയ്യ്
ആവശ്യത്തിന് കശുവണ്ടി, മുന്തിരി
ചെറുനാരങ്ങാ ജ്യൂസ് – 1 പിഴിഞ്ഞത്
ആവശ്യത്തിന് ഉപ്പ്


പാചകം ചെയ്യുന്ന വിധം:-

ചിക്കൻ അരപ്പ് പിടിപ്പിക്കാൻ വേണ്ടി ഒരു പാത്രത്തിൽ ചിക്കൻ എടുത്ത് അതിലേക്ക് ഉപ്പ്, മഞ്ഞൾ പൊടി, മുളക് പൊടി, മല്ലി പൊടി, ഇഞ്ചി – വെളുത്തുള്ളി-പച്ചമുളക് പേസ്റ്റ്, ചെറുനാരങ്ങാ ജ്യൂസ് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്തു ഒരു പത്തുമിനിറ്റ് മാറ്റിവെക്കുക.

ഒരു കുക്കറിൽ കുറച്ചു എണ്ണയും,നെയ്യും ചൂടാക്കി അതിലേക്കു ഗ്രാമ്പൂ, പട്ട, ഏലക്കായ, സവാള എന്നിവ ചേർത്ത് നന്നായി വഴറ്റുക.

ഉള്ളി വഴന്നുവരുമ്പോൾ കുക്കറിലേക്ക് ഇഞ്ചി – വെളുത്തുള്ളി-പച്ചമുളക് പേസ്റ്റ്, മഞ്ഞൾ പൊടി, മുളക് പൊടി, മല്ലി പൊടി, ചിക്കൻ മസാല, തക്കാളി എന്നിവ ചേർക്കുക.

ഇനി ഇതിലേക്ക് ചിക്കൻ ചേർത്ത് ഒന്ന് മിക്സ് ചെയ്തതിനു ശേഷം അരി ചേർക്കുക. ഒരു കപ്പ് അരിക്ക് ഒന്നര കപ്പ് വെള്ളം എന്ന തോതിൽ 4.5 കപ്പ് വെള്ളം ഒഴിക്കുക. ആവശ്യത്തിന് ഉപ്പ്,ഗരം മസാല,ചെറുനാരങ്ങാ ജ്യൂസ് എന്നിവ ചേർത്ത് കുക്കർ അടച്ചു വേവിക്കുക.

ഒരു പാനിൽ കുറച്ചു നെയ്യ് ഒഴിച്ച് അണ്ടിപരിപ്പും കിസ്മിസ്സും വറുത്തെടുക്കുക.

കുക്കർ ഓപ്പൺ ചെയ്തു അണ്ടിപ്പരിപ്പ്, കിസ്മിസ്, പുതിന, മല്ലി ചപ്പ് എന്നിവ ചേർത്ത് ഒന്ന് മിക്സ് ചെയ്യുക.

ടേസ്റ്റി കുക്കർ ചിക്കൻ ബിരിയാണി ചൂടോടെ സെർവ് ചെയ്യാം




Tags: No tags

Add a Comment

Your email address will not be published. Required fields are marked *