ചെമ്മീൻ മസാലയും ചോറു ദോശയും

Recpie by :Shahida Aboobacker

ചെമ്മീൻ മസാലക് വേണ്ട ചേരുവകൾ

ചെമ്മീൻ 1/4 kg
പട്ട. 2
ഗ്രാമ്പു 2
കുരുമുളക് 5
ജീരകം ഒരു നുള്ള്
തേങ്ങാക്കൊത്ത് കാൽ കപ്പ്‌
സവാള 1 കപ്പ്‌
ഇഞ്ചി ഒരു വലിയ കഷ്ണം
വെളുത്തുള്ളി ഒരു തുടം
പച്ചമുളക് 3
മുളക്പൊടി 1ടീസ്പൂൺ
കാശ്മീരി മുളക്പൊടി 1സ്പൂൺ
മഞ്ഞൾപൊടി 1/2 spoon
ഗരം മസാല 1സ്പൂൺ
തക്കാളി 1
ഓയിൽ ഉപ്പ് കറിവേപ്പില മല്ലിയില ആവിശ്യത്തിന്

തയ്യാറാക്കുന്ന വിധം:

ഒരുപാൻ ചുടാക്കി അതിലേക്കു പട്ട ഗ്രാമ്പു ജീരകം കുരുമുളക് എന്നിവ ഇട്ടു ഇളക്കുക. അതിലേക്കു കഴുവി വൃത്തിയാക്കിയ ചെമ്മീൻ ഇടുക. അതിലേക്കു ഒരു നുള്ള് മഞ്ഞൾപൊടിയും ചേർക്കുക. ചെമ്മീൻ കുറച്ച് ഫ്രൈ ആയി വരുമ്പോൾ മറ്റൊരു ബൗളിൽ മാറ്റുക. അതെ ഓയിലിൽ സവാള ഇട്ടു വഴറ്റുക. കുറച്ച് വഴന്നു വരുമ്പോൾ തേങ്ങാക്കൊത്ത് ഇഞ്ചി വെളുത്തുള്ളി ചേർത്ത് നന്നായി വഴറ്റി തീ ഓഫ്‌ ചെയ്യുക. സവാള ചൂടാറുമ്പോൾ ഒരു മിക്സിയുടെ ജാറിൽ ഇട്ടു നന്നായി അരച്ചെടുക്കുക.

ഒരു പാനിൽ ഓയിൽ ഒഴിച്ച് ചൂടാകുമ്പോൾ അരച്ച അരപ്പ് ഇട്ടു നന്നായി വഴറ്റുക. തക്കാളി ചെറുതായി അരിഞ്ഞു ഇടുക. Iമൂടിവെച്ച് അഞ്ച് മിനിറ്റ് വേവിയ്ക്കുക. അതിനു ശേഷം പൊടികൾ ചേർക്കുക പച്ചമണം മാറുമ്പോൾ ചെമ്മീൻ ചേർത്ത് നന്നായി മൂന്നു മിനിറ്റ് ഇളക്കുക. ആവിശ്യത്തിന് വെള്ളം ഒഴിച്ച് ഉപ്പും ചേർത്ത് മൂടിവെച്ചു വേവിയ്ക്കുക. പാകമാകുമ്പോൾ മല്ലിയില വേപ്പില എന്നിവ ഇട്ടു ഇറക്കി വക്കുക..

ഒരു പാൻ ചുടാക്കി ഓയിൽ ഒഴിച്ച് കടുക് പൊട്ടിച്ചു ചെറിയ ഉള്ളി അറിഞ്ഞു മൂപ്പിച്ചു കറിയിൽ ഒഴിക്കുക. അടിപൊളി ചെമ്മീൻ കറി ആണ്. ചോർ, പത്തിരി ,പൊറോട്ട എല്ലാത്തിന്റെയും കൂടെ നല്ല കോമ്പിനേഷനാണ്


ചോർ ദോശ

ഒരുകപ്പ് ചോറ് മിക്സിയിൽ അടിക്കുക. അതിലേക്കു ഒരു മുട്ടയും 2ടീസ്പൂൺ ഗോതമ്പു പൊടിയും 1ടീസ്പൂൺ അരിപ്പൊടിയും ഉപ്പും ചേർത്ത് അടിക്കുക.ആവിശ്യമെങ്കിൽ വെള്ളം ചേർക്കാം. ദോശയുടെ പരുവത്തിൽ കലക്കി എടുക്കണം. ദോശ കല്ലിൽ ചുട്ടെടുക്കാം. രണ്ടുസൈഡും നന്നായി മൊരിയിച്ചെടുക്കുക……. നല്ല മയമുള്ളതും രുചികരവുമാണ് ചോർ ദോശ.
Leave a Comment

Your email address will not be published.