രക്തചന്ദനം ഉപയോഗിച്ചു എങ്ങനെ മുഖ സൗന്ദര്യം വർദ്ധിപ്പിക്കാം

* രക്തചന്ദനം അരച്ച് എടുക്കുക. ഇതിലേക്ക് അൽപം തേൻ ചേർത്ത് യോജിപ്പിക്കുക. ഇത് മുഖത്ത് തേച്ച് ഉണങ്ങുമ്പോൾ കഴുകി കളയുക. കറുത്ത പാടുകൾ അകറ്റാൻ ഏറ്റവും നല്ല മാർഗം ആണ്.

* രക്തചന്ദനം അരച്ച് എടുക്കുക.ഇതിൽ അൽപം നാരങ്ങ നീര് ചേർത്ത് ഇളക്കുക. ഇത് മുഖത്ത് പുരട്ടി 10 മിനുട്ട് കഴിഞ്ഞ് കഴുകിക്കളയാം.ഇത് ചർമത്തിലെ എണ്ണമയം നീക്കാൻ സഹായിക്കും.

* രക്തചന്ദനം അരച്ച് എടുക്കുക.ഇതിലേക്ക് അൽപം തക്കാളി നീര് ചേർത്ത് ഇളക്കുക.ഇത് മുഖത്ത് പുരട്ടി ഉണങ്ങുമ്പോൾ കഴുകിക്കളയാം.ഇത് മുഖക്കുരു മാറാൻ സഹായിക്കും.

* രക്തചന്ദനം അരച്ച് എടുക്കുക.ഇതിലേക്ക് അൽപം കറ്റാർവാഴ നീര് ചേർത്ത് ഇളക്കുക.ഇത് മുഖത്ത് പുരട്ടി ഉണങ്ങാൻ തുടങ്ങും മുൻപ് കഴുകി കളയുക .മുഖത്തിൻ്റെ ചുളിവുകൾ മാറാൻ ഏറ്റവും നല്ല മാർഗം ആണിത്.

* രക്തചന്ദനം അരച്ച് എടുക്കുക. ഇതിൽ അൽപം പാൽ ചേർത്ത് ഇളക്കുക.ഇത് കണ്ണിനു ചുറ്റും പുരട്ടി 15 മിനുട്ട് കഴിഞ്ഞ് കഴുകി കളഞ്ഞാൽ കണ്ണിനു ചുറ്റും ഉള്ള കറുപ്പ് നിറം മാറുന്നതാണ്

Add a Comment

Your email address will not be published. Required fields are marked *